കോട്ടയം : ഫേസ്ബുക്കിലെ വ്യാജ ഐഡികൾ തിരിച്ചറിയാൻ ഇവക്ക് ചില പൊതു സ്വഭാവം ഉണ്ട് ,ഇവർ ജനകീയ പേജുകളിൽ കയറി അശ്ളീലം ,വ്യക്തിഹത്യ ,വ്യാജ ആരോപണങ്ങൾ എന്നിങ്ങനെ കമൻ്റുകൾ ചെയ്യും ,അത്തരം വ്യാജ IDയെ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം
1. ഇവരുടെ പ്രൊഫൈൽ ലോക്ക്ഡ് മോഡിൽ ആയിരിക്കും.
2. ഇവരുടെ പ്രൊഫൈൽ വളരെ തൊട്ടടുത്ത കാലത്തായിരിക്കും ഫേസ്ബുക്കിൽ തുറന്നിരിക്കുക.
3. ഇവരുടെ ഫ്രണ്ട് ലിസ്റ്റ് നോക്കി കഴിഞ്ഞാൽ സുഹൃത്തുക്കൾ ആരും തന്നെ കാണണമെന്നില്ല.
4. ഇവരുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റുകൾ തീരെ കുറവായിരിക്കും.
5. അഥവാ പോസ്റ്റുകൾ ഉണ്ട് എങ്കിൽ തന്നെയും, പരസ്പരം വിരുദ്ധമായ രീതിയിൽ ആയിരിക്കും അവയുടെ അവതരണം. ചിലപ്പോൾ പ്രതികാര രൂപത്തിൽ, ചിലപ്പോൾ ഹാസ്യ രൂപത്തിൽ ഒക്കെ ആയിരിക്കും.
6. ഒരു ശരാശരി പ്രൊഫൈലിൽ ചേർക്കേണ്ട വിവരങ്ങൾ ഇവരുടെ പ്രൊഫൈലിൽ ഉണ്ടാവുകയേ ഇല്ല.
7. രാഷ്ട്രീയപരമോ മതപരമോ ആയ പോസ്റ്റുകളിൽ യഥാർത്ഥ അന്ത:സത്ത ഉൾക്കൊള്ളണമെന്നില്ല. അവയിൽ ആശയപരമായ തെറ്റുകൾ കടന്നുകൂടിയിരിക്കും.
8. പല പോസ്റ്റുകളും നിഷേധാത്മക സ്വഭാവമുള്ളതായിരിക്കും.
9. ഇവർക്ക് മ്യൂച്ചൽ ഫ്രണ്ട് എന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുകയില്ല.
10. പ്രൊഫൈൽ പിക്സറുകൾ യഥാർത്ഥ മുഖത്തോടു കൂടി ആയിരിക്കുകയില്ല. അതേസമയം ചില സൂചകങ്ങളോ ചിഹ്നങ്ങളോ അടയാളങ്ങൾ ഒക്കെയാവും ഇതിൽ ഉണ്ടാവുക. ഉദാ : പൂക്കൾ ,രാഷ്ട്രീയ ചിഹ്നങ്ങൾ ,ദൈവങ്ങൾ ,മുഖം തിരിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ etc =
മേൽപ്പറഞ്ഞ അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിച്ചതിനുശേഷം മാത്രം മതി ഇനി മറുപടി നൽകുന്നത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ഐക്യം തകർക്കുന്ന വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയുകയും അവർ സൃഷ്ടിക്കുന്ന കപടമായ ദുരുദ്ദേശത്തോടുകൂടിയുള്ള കമന്റുകൾക്ക് മറുപടി ഇട്ട് വഷളാക്കാതിരിക്കുവാനും ശ്രദ്ധിക്കുക. അതേ സമയം സമൂഹത്തിൽ അറിയപ്പെടുന്ന ചില വ്യക്തികളും ഇത്തരത്തിൽ വ്യാജ ID കൾ നിർമ്മിക്കാറുണ്ട് അവ കണ്ടെത്താൻ ഇൻഫർമേഷൻ ആക്ട് 2000 പ്രകാരം പരാതി നൽകിയാൽ ഒളിഞ്ഞിരിക്കുന്ന ആളെ കണ്ടെത്താം