കിണര്‍ ബീച്ചില്‍ ചകിരി സംസ്‌കരണ ശാലയില്‍ വന്‍ തീപിടിത്തം...



പുന്നയൂര്‍ക്കുളം മന്ദലാംകുന്ന് കിണര്‍ ബീച്ചില്‍ ചകിരി സംസ്‌കരണ ശാലയില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിവരം. തേച്ചന്‍ പുരക്കല്‍ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ടി.എ.കെ. സണ്‍സ് അഗ്രോ ഇന്‍ഡസ്ട്രീസിലാണ് ഉച്ചയ്ക്ക് തീപിടിത്തം ഉണ്ടായത്. ഗുരുവായൂരില്‍നിന്നും പൊന്നാനിയില്‍നിന്നും എത്തിയ നാല് യൂണിറ്റ് അഗ്‌നിശമന അംഗങ്ങളുടെയും നാട്ടുകാരുടെയും രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

أحدث أقدم