ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു, ആത്മഹത്യ എന്ന് പ്രാഥമിക നിഗമനംട്രാക്കിന് സമീപത്തുനിന്ന് ഇവര്‍ എത്തിയ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.


ആലപ്പുഴ: രണ്ട് പേര്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആലപ്പുഴ റെയില്‍വെ സ്റ്റേഷന് സമീപം പുലര്‍ച്ചെ 3:00 മണിയോടെയാണ് സംഭവം.

അരൂക്കുറ്റി സ്വദേശി സലിംകുമാറിനെ തിരിച്ചറിഞ്ഞു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കിന് സമീപത്തുനിന്ന് ഇവര്‍ എത്തിയ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മാവേലി എക്‌സ്പ്രസിലാണ് തട്ടിയത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

 

أحدث أقدم