പാമ്പാടി ക്ലബ്ബ് ഉത്ഘാടനം നടന്നു



പാമ്പാടി : വർത്തമാന കാലഘട്ടത്തിലെ സാമൂഹിക അന്തരീക്ഷം കണക്കിലെടുക്കുമ്പോൾ അനിവാര്യവും പ്രസക്തവുമായ കൂട്ടായ്മയുടെ ഫലമാണ് പാമ്പാടി ക്ലബ്ബ് രൂപീകരണം എന്നും ദിവസേനയുള്ള വ്യായാമവും യോഗയും ആണ് തൻറെ ആരോഗ്യ രഹസ്യം എന്നും  മന്ത്രി  വിഎൻ വാസവൻ പാമ്പാടി ക്ലബ്ബിന്റെ പ്രവർത്തനം നിർവഹിച്ചുകൊണ്ട് പറഞ്ഞു ഡയറക്ടേഴ്സ് ഓഫീസ് മുറി എംഎൽഎ  അഡ്വക്കേറ്റ് ചാണ്ടി ഉമ്മനും ജിംനേഷ്യം സിനിമാതാരം ജോണി  ആന്റണിയും കഫക്ടീരിയ, ഗ്രാമപഞ്ചായത്ത് അധ്യക്ഷ  ഡാലിറോയും, ഐ ഡി കാർഡ് വിതരണം  പി എച്ച് കുര്യൻ ഐ എ  സും ഉദ്ഘാടനം ചെയ്തു .
പ്രസിഡണ്ട്  ബേബി വർഗീസ് അധ്യക്ഷനായ യോഗത്തിൽ ട്രഷറർ  രാജു കുര്യൻ സ്വാഗതo അർപ്പിക്കുകയും  കെ എം രാധാകൃഷ്ണൻ  റെജി സക്കറിയ എസ് എച്ച് ഓ റിച്ചാർഡ് വർഗീസ് ഫാദർ അനിൽ തോമസ്, ഷിബു  കുഴിയെടത്തറ,  കുരിയൻ സക്കറിയ, . ഗോപകുമാർ എന്നിവർ ആശംസ അർപ്പിക്കുകയും സെക്രട്ടറി  ഷാജി ഫ്രാൻസിസ് നന്ദി പറയുകയും ചെയ്തു

أحدث أقدم