കൊച്ചി ബിനാലെ ആറാം പതിപ്പിനു മുന്നോടിയായി കേരളത്തിലുടനീളം പൊതു പ്രഭാഷണ പരമ്പരയ്ക്കു തുടക്കം


തിരുവനന്തപുരം: 2025–26 ൽ നടക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് മുന്നോടിയായി കേരളത്തിലുടനീളം  സംഘടിപ്പിക്കുന്ന പൊതു സംഭാഷണ പരമ്പരയ്ക്ക് തുടക്കം. 

പ്രദേശികമായി ചിന്തിക്കുകയും ആഗോള ചരിത്രങ്ങളുമായി ബന്ധങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുകയാണ്  ക്യൂറേറ്ററായി തന്റെ സമീപനമെന്ന് കലാകാരൻ നിഖിൽ ചോപ്ര പറഞ്ഞു. തന്റെ ക്യൂറേറ്റോറിയൽ ഘടന സഞ്ചരിക്കുന്നതും ഉരുവപ്പെടുന്നതും ആതിഥേയത്വത്തിന്റെയും പരിചരണത്തിന്റെയും ആശയങ്ങളിലൂടെയും, അതുപോലെ കലാകാരൻമാരുടെ ഐക്യവും സൗഹൃദ-സമ്പദ്‌വ്യവസ്ഥകളും പഠനത്തിന്റെയും ജീവിതത്തിന്റെയും വഴികളായി കാണുന്നതിന്റെ പ്രാധാന്യത്തിലൂടെയുമാണെന്ന് അദ്ദേഹം പറഞ്ഞു. 

കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ ക്യൂറേറ്ററായ ചോപ്ര, തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന ലെറ്റ്സ് ടോക്ക് പരമ്പരയുടെ ആദ്യ പതിപ്പിൽ  കെഎംബി 2025–26-നുള്ള തന്റെ ക്യൂറേറ്റോറിയൽ സമീപനത്തെയും രീതിശാസ്ത്രങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ആമുഖം നടത്തി.  കെബിഎഫിലെ പ്രോഗ്രാം ഡയറക്ടർ മാരിയോ ഡിസൂസ ബിനാലെയുടെ ചരിത്രത്തെയും അതിന്റെ പരിപാടികളെയും കുറിച്ചുള്ള അവതരണം നടത്തി.

വരും നാളുകളിൽ കേരളത്തിന്റെ പല ഭാഗങ്ങളിലായി നടത്തപ്പെടാൻ പോകുന്ന ഈ  പ്രഭാഷണ പരമ്പര കലാകാരന്മാർ, പണ്ഡിതന്മാർ, സാംസ്കാരിക പരിശീലകർ, പൊതുജനങ്ങൾ എന്നിവരെ ചിന്തോദ്ദീപകമായ ചർച്ചകളിൽ ഏർപ്പെടാൻ ഒരുമിച്ച് കൊണ്ടുവരും. 
സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.


أحدث أقدم