പാമ്പാടി :പാമ്പാടി പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തരമായ അവഹേളനങ്ങൾക്കും വ്യാപാരികൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന അനാവശ്യ നിയമ വ്യസ്ഥിതികൾക്കുമെതിരെ പാമ്പാടി യൂണിറ്റ് കമ്മറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തും നാളെ കടകൾ ഉച്ചവരെ അടച്ചിടും
പാമ്പാടി പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പറ്റാത്ത തരത്തിൽ പ്രതിസന്ധികളാൽ തളരുകയും അടച്ചുപൂട്ടൽ ഭീഷണി നേരിടുക യുമാണ്. വഴിയോരങ്ങളിലെ അനധിക്യത വ്യാപാരം പാമ്പാടി പഞ്ചായത്തിൽ ദിനംപ്രതി വർദ്ധിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ ജീവനക്കാർ ആക്കി മറ്റു സ്ഥലങ്ങളിലുള്ള കുത്തകകൾ ചെറുകിടവ്യാപാരികളെ പൂർണ്ണമായി തകർത്തുകൊണ്ട് ഈ മേഖല കൈയ്യടക്കുകയാണ്.ഇത്തരം കച്ചവടത്തിന്റെ മറവിൽ മയക്ക്മരുന്ന് കച്ചവടം നടക്കുന്നതായി ആക്ഷേപം ഉള്ളതായും വ്യാപാരി വ്യവസായി പാമ്പടി യൂണിറ്റ് ഭാരവാഹികൾ പാമ്പാടി മീഡിയാ സെൻ്റെറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇത്തരത്തിലുള്ള 44 അനധികൃത വഴിയോര കച്ചവടം നടക്കുന്നതയും അവർ പറഞ്ഞു
സമീപ പഞ്ചായത്തുകളിലെല്ലാം ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും അനധികൃത വഴിയോരവ്യാപാരം പൂർണ്ണമായും ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഇതിനെതിരെ പലപ്രാവശ്യം പഞ്ചായത്ത് അധികാരികൾക്ക് രേഖാമൂലം പരാതികൾ നൽകിയിട്ടും എൻ എച്ച്., പാമ്പാടി പോലീസ് അധികാരികൾ ഉൾപ്പെടെയുള്ളവരുമായി സംയുക്ത ചർച്ചകൻ നടത്തിയിട്ടും ഒരു തീരുമാനം കൈക്കൊള്ളാൻ അധികാരികൾക്ക് സാധിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം
നിരുത്തരവാദസമീപനവും ഇനി സഹിക്കുവാൻ സാദ്ധ്യമല്ല. കൂടാതെ അന്യായമായ തൊഴിൽ നികുതി വർദ്ധനയും, ലൈസൻസ് പുതുക്കുന്നതിന് അനാവശ്യ വ്യവസ്ഥകൾ കൊണ്ടുവന്ന് വ്യാപാരികളെ നിരന്തരം ബുദ്ധിമുട്ടിക്കുന്നതുമായ വ്യാപാരി ദ്രോഹനടപടികളു മായി വ്യാപാരികളെ വെല്ലുവിളിക്കുന്ന പാമ്പാടി പഞ്ചായത്തിൻ്റെ തെറ്റായ പ്രവണതകൾക്കെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം
സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്‌ഡങ്ങളും പാലിച്ച് ലൈസൻസ് ഫീസ് അടച്ച് ജി.എസ്.റ്റി. പിരിച്ച് സർക്കാരിലേക്ക് മുതൽകൂട്ടുന്ന വ്യാപാരികളെ അവഗണിച്ച് വഴിയോരവാണിഭത്തെ പിന്തുണയ്ക്കുന്ന പഞ്ചായത്തിൻ്റെ വ്യാപാരിദ്രോഹ നടപടികൾക്കെതിരെ പ്രതികരിച്ചുകൊണ്ട് വഴിയോര അനധികൃത വ്യാപാരം പൂർണ്ണമായി നിർത്തലാക്കുന്നതു വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരി വ്യവസായി പാമ്പാടി യൂണിറ്റ് അറിയിച്ചു. ഇതിന്റെ മുന്നോടിയായി ഇന്ന് രാവിലെ 9.00 മണി മുതൽ ഉച്ചവരെ കടകൾ പൂർണ്ണമായും അടച്ചിട്ടുകൊണ്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തും. അണ്ണാടിവയൽ മുതൽ കോത്തല വരെ വാഹന പ്രചരണ ജാഥയും നടക്കും രാവിലെ 10.30 ന് കാളച്ചന്തയിൽ നിന്നും പാമ്പാടി പഞ്ചായത്ത് ഓഫീസ് വരെ പ്രതിഷേധ മാർച്ചും നടക്കും പ്രസിഡന്റ് കുര്യൻ സഖറിയ , ജനറൽ സെക്രട്ടറി ശിവ ബിജു,, ട്രഷറർ ബൈജു സി ആൻഡ്രൂസ്, രക്ഷധികാരി ഷാജി പി മാത്യു എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു