ആലപ്പുഴ: പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആൽഫിൻ, കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരെയാണ് കാണാതായത്. ആറ്റിലെ കുമാരകോടി ഭാഗത്താണ് ഇവർ കുളിക്കാനിറങ്ങിയത്. ഏറെ നേരമായിട്ടും കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടതാണെന്ന് മനസിലായത്. ആൽഫിൻ കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും അഭിമന്യു കരുവാറ്റ എൻഎസ്എസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ്.
പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി...
Kesia Mariam
0
Tags
Top Stories