കൂരോപ്പട ചെന്നാമറ്റം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശനിയാഴ്ച (29/03/25) പാമ്പാടിയിൽ നിന്നും ചെന്നാമറ്റത്തേക്ക് കൂട്ടനടത്തം സംഘടിപ്പിക്കുന്നു.
നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും, വിതരണത്തിനും എതിരെ പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി *"ലഹരിയല്ല ജീവിതം, ജീവിതമാകണം ലഹരി"* എന്ന സന്ദേശം ഉയർത്തിയാണ് കൂട്ടനടത്തം സംഘടിപ്പിക്കുന്നത്.
രാവിലെ 7 മണിക്ക് പാമ്പാടിയിൽ നിന്നും ചെന്നാമറ്റത്തേക്ക് നടക്കുന്ന കൂട്ടനടത്തം അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ എ ഫ്ലാഗ് ഓഫ് ചെയ്തു ചെന്നാമറ്റം കവലയിലേക്കുള്ള കൂട്ടനടത്തത്തിൽ പങ്കാളിയാകും.
സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവരും പരിപാടിയിൽ പങ്കെടുക്കും.
വായനശാല
സെക്രട്ടറി - 9447189137