മലപ്പുറം തലപ്പാറ ദേശീയപാതയിൽ വൻ വാഹനാപകടം.ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് കാറുകളിലും ലോറിയിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആറ് പേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.