കോഴിക്കോട്: മകന്‍റെ മർദനത്തെത്തുടർന്ന് ചികിത്സയിലിരിക്കെ അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്.
മകന്‍ സനലിന്‍റെ മർദനത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. മാർച്ച് 5ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.