പാമ്പാടി ' കൂരോപ്പട ളാക്കാട്ടൂരിൽ നിന്നും ലോഡ് സഹിതം ആക്രിക്കടയിലെ പെട്ടിഓട്ടോറിക്ഷ മോഷണ പോയസംഭവത്തിൽ കളവ് പോയ ഓട്ടോറിക്ഷ കണ്ടെത്തി
ഇന്നലെ രാത്രിയായിരുന്നു സംഭവം കൂരോപ്പടയിൽ ആക്രിക്കട നടത്തുന്ന ഉദയകുമാറിൻ്റെ KL 03.
Q 6636 എന്ന പെട്ടിഓട്ടോ ആണ് മോഷണം പോയത് ഉദയകുമാർ പാമ്പാടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പാമ്പാടി പോലീസ് സ്ക്വാഡ് രാവിലെ മുതൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഉച്ചയോട് കൂടി കണ്ടൻകാവിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഓട്ടോറിക്ഷകണ്ടെത്തിയത് പ്രതികളെ ഉടൻ പിടികൂടുമെന്ന് പാമ്പാടി SHO റിച്ചാർഡ് വർഗീസ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു