വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം…ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി…


കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി കോളേജിൽ വിദ്യാർത്ഥിക്ക് മർദ്ദനം. ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി. അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി.വെള്ളിമാട്കുന്ന് JDT കോളജിലെ വിദ്യാര്‍ത്ഥിയായ അഹമ്മദ് മുജ് തബക്ക് ഗുരുതരമായി പരുക്കേറ്റത്. 13 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തു. ചേവായൂര്‍ പൊലീസിന്റേതാണ് നടപടി.അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ ആയിട്ടുണ്ട്.

മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് റിബാസ്, ഷാഹിന്‍ , നിഹാല്‍ , മുഹമ്മദ് യാസിര്‍ , എജാസ് അഹമ്മദ് എന്നി 5 വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പരുക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലാണ്.


        

أحدث أقدم