സ്കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിച്ച കേസ്; സഹോദരൻ അറസ്റ്റിൽ



പട്ടാമ്പി കൊപ്പത്ത് സ്കൂട്ടർ കത്തിച്ച കേസിൽ സഹോദരൻ പൊലീസ് പിടിയിൽ. തൃത്താല കൊപ്പം സ്വദേശി ചെമ്പന്‍ എന്ന കോലോത്ത് പറമ്പില്‍ നൗഷാദിനെയാണ് കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. സഹോദരനായ മുഹമ്മദ് അലി ശിഹാബിന്‍റെ സ്കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു ഇയാൾ. കുടുംബപരമായ തർക്കത്തെ തുടർന്നാണ് നൗഷാദ് സ്കൂട്ടറിന് തീയിട്ടതെന്ന് പൊലീസ് പറയുന്നു. കേസിൽ പിടിയിലായ പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കും.

أحدث أقدم