നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ച് കയറി..


പത്തനംതിട്ട കോന്നി വകയാറിൽ നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ച് കയറി അപകടം. തട്ടുകടയിലുണ്ടായിരുന്ന കടയുടമ ശൈലജയ്ക്ക് അപകടത്തിൽ പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്നവർക്കും നിസാര പരിക്കേറ്റു. കുളത്തൂപ്പുഴ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.


أحدث أقدم