25 കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സൗരോർജ പ്ലാൻറ് പള്ളിയിൽ സ്‌ഥാപിച്ചു. ദിവസവും 650 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. ശേഷിയുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്തെ ആരാധനാലയങ്ങളിൽ ഏറ്റവും വലുതാണു പുതുപ്പള്ളി പള്ളിയിലെ സോളർ സംവിധാനമെന്ന് അധികൃതർ അറി യിച്ചു.
ഉദ്ഘാടനം 23നു നടക്കും.
പള്ളിയുടെ വടക്കുള്ള മേൽക്കൂരയിലും തെക്കുള്ള ഓഫിസ് കോംപ്ലക്സിന്റെ മുകളിലുമായി 222 സോളർ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പള്ളിവക ജോർജിയൻ പബ്ലിക് സ്‌കൂൾ, കുരിശടികൾ എന്നിവിടങ്ങളിലും ഇവിടെനിന്നു ള്ള സൗരോർജം ഉപയോഗിക്കും. പ്രതിമാസം 1.65 ലക്ഷം രൂപയാണു വൈദ്യുതി ബില്ലിനത്തിൽ അടച്ചിരുന്നത്.
പ്ലാൻ്റ് നിർമാണത്തിനു ചെലവായ തുക രണ്ടര വർഷംകൊണ്ടു തിരിച്ചുപിടിക്കാനാവുമെന്നു വികാരി ഫാ. ഡോ. വർഗീസ് വർഗീസ്,സഹ വികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പൻ, ഫാ. ബ്ലെസൺ മാത്യു ജോസഫ്, ഫാ.വർഗീസ് പി .വർഗീസ്, ട്രസ്‌റ്റിമാരായ ഫിലിപ്പോസ് വി.ഏബ്രഹാം വന്നല, എൻ.കെ .മാത്യു നെല്ലിശേരിയിൽ, സെക്രട്ടറി സിബി ജോസഫ് കൊക്കൂറ, സോളർ കൺസൽറ്റന്റും റബർ ബോർഡ് റിട്ട. ഡപ്യൂട്ടി ഡയറക്‌ടറുമായ ഡോ.തോമസ് ബേബി എന്നിവർ പറഞ്ഞു.