ആലപ്പുഴയിൽ തെങ്ങ് കട പുഴകി വീണ് സ്ത്രീ മരിച്ചു





തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും കാറ്റും കനക്കുന്നു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ പൂച്ചാക്കലിലുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വൃന്ദാഭവനിൽ മല്ലിക (53) ആണ് മരിച്ചത്. മല്ലിക വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് തെങ്ങ് കടപുഴകിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശൂർ കുന്നത്തുകാട് കനത്തകാറ്റിൽ മരക്കൊമ്പ് ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന് പരുക്കേറ്റു. നന്തിപുലം സ്വദേശി വിഷ്ണുവിനാണ് പരുക്കേറ്റത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം പാറശാല അഞ്ചാലിക്കോണത്ത് കനത്ത കാറ്റിൽ വിശുദ്ധ ദേവസഹായം പിള്ള പള്ളിയുടെ മേൽക്കൂര തകർന്നു വീണു.
أحدث أقدم