കരുവന്നൂർ കള്ളപ്പണകേസ്: ചോദ്യം ചെയ്യലിന് ഹാജരാവാൻ കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡിയുടെ സമൻസ്




തൃശൂർ: കരുവന്നൂർ കള്ളപ്പണകേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡിയുടെ സമൻസ്. കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിർദേശം. കരുവന്നൂർ ബാങ്കുമായി സിപിഎം, സിപിഐ ബന്ധത്തിലും പാർട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.

കെ. രാധാകൃഷ്ണൻ മുൻപ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. ആ കാലഘട്ടത്തിലെ പണമിടപാടുകളെ കുറിച്ചാണ് ഇഡി ഇപ്പോൾ അന്വേഷിക്കുന്നത്. കേസിൽ നിലവിലെ സെക്രട്ടറിയെ അടക്കം ഇഡി മുൻപ് ചോദ്യം ചെയ്തിരുന്നു. അന്തിമ കുറ്റപത്രം തയാറാക്കുന്നതിനു മുന്നോടിയായാണ് രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. എന്നാൽ രാധാകൃഷ്ണൻ ഇഡിക്ക് മുന്നിൽ ഹാജരാവുന്നതു സംബന്ധിച്ച വിശദാംശങ്ങൾ ലംഭിച്ചിട്ടില്ല.


أحدث أقدم