ആലപ്പുഴയിൽ കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസ്; പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു



ആലപ്പുഴ: ആലപ്പുഴയിൽ കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വള്ളികുന്നം സ്വദേശികളായ ജിതിൻ വിമല്‍, സുനിൽ പി എസ് എന്നിവരാണ് പിടിയിലായത്. 2024 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം മഹേഷിന്‍റെ നേതൃത്വത്തിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 18.1 കിലോഗ്രാം കഞ്ചാവുമായി അലിഫ് ഷാൻ, മുഹമ്മദ് ബാദുഷ, അജിത്ത് പ്രകാശ് എന്നിവരെ പിടികൂടുകയായിരുന്നു.

أحدث أقدم