കൈക്കൂലി കേസിൽ എറണാകുളം മുൻ ആർടിഒ ജാമ്യം…



കൊച്ചി: ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ മദ്യവും പണവും ആവശ്യപ്പെട്ട കേസിൽ എറണാകുളം മുൻ ആർടിഒ ജേഴ്സന് ജാമ്യം. കേസിൽ മറ്റു രണ്ടു പ്രതികൾക്കും ജാമ്യം ലഭിച്ചു. നേരത്തെ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.ജേഴ്സൻ്റെ റിമാൻഡ് കാലാവധി തീരാനിരിക്കെയാണ് മൂവാറ്റുപുഴ വിഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

ജേഴ്സനൊപ്പം പിടിയിലായ ഏജൻസ് രാമപ്പടിയാർക്കും രണ്ടാം പ്രതി സജേഷിനും കോടതി ജാമ്യം അനുവദിച്ചു. നേരത്തെ കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ജേഴ്സനെ റിമാൻഡ് ചെയ്യുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞതോടെ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.കേസിൽ ജേഴ്സനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു.


        

أحدث أقدم