‘ഉപഭോക്താവിന്റെ വരുമാനം കരയുന്നു’.. ചോദ്യംകണ്ട് ഞെട്ടി വിദ്യാർത്ഥികൾ.. അക്ഷരത്തെറ്റ് സ്ഥിരം പല്ലവിയാകുന്നു.. അന്വേഷണം….



ഹയർ സെക്കൻഡറി പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷയുടെ ചോദ്യക്കടലാസുകളിൽ അക്ഷരതെറ്റുകൾ സ്ഥിരം പല്ലവിയാകുന്നു. മലയാളം പാർട്ട് രണ്ട് പരീക്ഷയിലെ ചോദ്യക്കടലാസിൽ അർഥം മാറുന്ന തരത്തിൽ അക്ഷരതെറ്റുകൾ ഉണ്ടായിരുന്നത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പ്ലസ് വൺ ബയോളജി, പ്ലസ് ടു എക്കണോമിക്സ്, ബയോളജി, സുവോളജി തുടങ്ങിയ ചോദ്യക്കടലാസുകളിലും വ്യാപകമായ അക്ഷരതെറ്റുകൾ വന്നിരിക്കുന്നത്.


ചോദ്യപേപ്പറിലെ അക്ഷര തെറ്റുകളില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്
أحدث أقدم