പാമ്പാടി കെ .ജി കോളേജിൽ സുവനീർ പ്രകാശനവും സ്കോളർഷിപ് വിതരണവും


പാമ്പാടി: കുറിയാക്കോസ് ഗ്രിഗോറിയോസ് കോളജിലെ 1989-91 കൊമേഴ്‌സ് ഗ്രൂപ്പ് പൂർവ വിദ്യാർഥികളുടെ സംഘടനയായ കെജീ സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മയക്കു മരുന്നു വിരുദ്ധ കാമ്പെയ്ൻ, സുവനീർ പ്രകാശനവും സ്കോളർഷിപ് വിതരണവും 25ന് 2ന് കോളജിലെ റൂസ ഹാളിൽ നടത്തും. മയക്കു മരുന്നിനെതി രെയുള്ള കാമ്പെയ്ൻ കോളജ് പ്രിൻസിപ്പൽ ഡോ.റെന്നി പി. വർഗീ സ് ഉദ്ഘാടനം ചെയ്യും.
കെജീസ് അസോസിയേഷൻ പ്രസിഡന്റ് ഷീബ കുര്യൻ അധ്യ ക്ഷത വഹിക്കും. തുടർന്നു പൂർവ വിദ്യാർഥികൾ ഓർമയ്ക്കായി എ ന്നപേരിൽ തയാറാക്കിയ സുവനീർ പ്രകാശനം കെ.ജി കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ.ടൈറ്റസ് വർക്കി നിർവഹിക്കും. കോളജിലെ എ ല്ലാ വിഭാഗങ്ങളിലെയും മികച്ച വിദ്യാർഥികൾക്കുള്ള സ്കോളർഷി പ് വിതരണവും നടത്തുമെന്നു കെജീസ് അസോസിയേഷൻ ഭാരവാ ഹികൾ പാമ്പാടി മീഡിയാ സെൻ്റെറിൽ നടന്ന വാർത്താ സമ്മേളനത്തിൻ  അറിയിച്ചു.

أحدث أقدم