ലണ്ടൻ യുകെയിൽ വിദ്യാർഥി വീസയിൽ എത്തിയ മലയാളി ദമ്പതികൾ തമ്മിൽ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് ഭർത്താവിനെ കത്തി കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ. നോർത്ത് ലണ്ടനിലെ ഇൽഫോർഡിൽ ആണ് സംഭവം നടന്നത്. പുറത്തു നിന്നും വീട്ടിലേക്ക് എത്തിയ ഭർത്താവിനെ ഭാര്യ ആക്രമിച്ചു മുറിവേൽപ്പിക്കുക ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. എറണാകുളം സ്വദേശികളായ ദമ്പതികൾ ഒരു വർഷം മുൻപാണ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയത്. ഭാര്യ വിദ്യാർഥി വീസയിലും ഭർത്താവ് ആശ്രിത വീസയിലും ആണ്. പഠനം പൂർത്തിയാക്കിയ ഭാര്യ പോസ്റ്റ് ഡി വർക്ക് വീസയിലേക്ക് മാറിയിരുന്നു
ഭർത്താവിന്റെ പരുക്ക് ഗുരുതരമായതിനെ തുടർന്ന് പാരാമെഡിക്സിന്റെ സഹായം തേടിയതോടെയാണ് പൊലീസ് കേസ് എടുത്തത്. ഇതേതുടർന്ന് ഭാര്യ അറസ്റ്റിലായതുമെന്നാണ് . അക്രമത്തിലേക്ക് നയിക്കാൻ ഉണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമായിട്ടില്ലങ്കിലും മുൻപും വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു. സംഭവം നടന്ന വീട്ടിൽ ധാരാളം മലയാളികൾ ഒരുമിച്ചു താമസിച്ചിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ദമ്പതികൾക്ക് രണ്ടു കൊച്ചു കുട്ടികൾ ഉള്ളതിനാൽ യുവതിയെ റിമാൻഡ് ചെയ്‌താൽ കുട്ടികളുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളിൽ ഗവണ്മെന്റ് ഇടപെടുന്ന സാഹചര്യം ഉണ്ടായേക്കും.