ലഹരിയല്ല ജീവിതംജീവിതമാകണം ലഹരി ചാണ്ടി ഉമ്മൻ




പാമ്പാടി .ലഹരിയല്ല ജീവിതം, ജീവിതമാകണം ലഹരി എന്ന സന്ദേശമാണ് നമുക്ക് നൽകാനുള്ളതെന്ന് ചാണ്ടി മ്മൻ എം.എൽ.എ. പറഞ്ഞു. ലഹരി വിരുദ്ധ സന്ദേശവുമായി കൂരോപ്പട ചെന്നാമറ്റം ഗ്രാമീണ ഗ്രന്ഥശാല പാമ്പാടിയിൽ നിന്നും ചെന്നാ മറ്റത്തേക്ക് നടത്തിയ കൂട്ടനടത്തം ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം '
 തുടർന്ന് മൂന്നു കിലോമീറ്റർ നീളുന്ന കൂട്ടുനടത്തത്തിലും എം.എൽ.എ പങ്കു ചേർന്നത് യുവാക്കളടക്കമുള്ളവർക്ക് പ്രചോദനമേകി.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും, അക്രമവാസനകൾക്കും അറുതി വരുത്തേങ്ങ സമയം അതിക്രമിച്ചിരിക്കുന്നു എന്ന സന്ദേശമായിരുന്നു കൂട്ടനടത്തത്തിൻ്റേത്.
ചെന്നാമറ്റം ഗ്രാമീണ വായനശാലയിലേക്ക് നടന്ന മൂന്ന് കിലോ മീറ്റർ ദൂരത്തിലധികം നീണ്ട കൂട്ടനടത്തത്തിൽ  കുട്ടികൾ, യുവാക്കൾ, മുതിർന്നവർ അടക്കമുള്ള ഇരുന്നുറോളംപേർക്കൊപ്പം എം.എൽ.എ യും മുഴുവൻ ദൂരവും പങ്ക് ചേർന്നു.  സമാപന ചടങ്ങിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം, പ്രതിജ്ഞ എന്നിവയും നടന്നു. കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ആശാ ബിനു, സന്ധ്യാ സുരേഷ്, രാജി നിതീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി  ജെ. ലേഖ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ് ഉണ്ണികൃഷ്ണൻ നായർ, ബിജെപി മണ്ഡലം പ്രസിഡന്റ് വർഗീസ് താഴത്ത്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം സാം കെ. വർഗീസ്, പാമ്പാടി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മധു പി. പി, അസിസ്റ്റന്റ് എക്സൈസ് സബ് ഇൻസ്പെക്ടർ ബിനോയ്, ചെന്നാമറ്റം വായനശാല പ്രസിഡൻ്റ് നൈനാൻ കുര്യൻ, സെക്രട്ടറി ദീപു കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
أحدث أقدم