മുള്ളൻപന്നി ആക്രമണം; പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്



കണ്ണൂരില്‍ മുള്ളൻപന്നി ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. പുലർച്ച അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. 

പിതാവ് താജുദ്ദീനൊപ്പം സ്കൂട്ടറിൽ പള്ളിയിലേക്ക് പോകവേ മുള്ളൻ പന്നി റോഡിന് കുറുകെ ചാടുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു. മുള്ളൻ പന്നിയുടെ ശരീരത്തിൽ നിന്നും മുള്ളുകൾ ശാദിലിന്റെ ദേഹത്തേക്ക് തുളച്ചു കയറി. പന്ത്രണ്ടോളം മുള്ളുകളാണ് ശരീരത്തിൽ തുളച്ച് കയറിയത്. ഇടത് കൈപ്പത്തിയിൽ മുള്ള് ആഴത്തിൽ കയറി മറുഭാഗത്ത് എത്തിയ നിലയിലായിരുന്നു. സാരമായി പരിക്കേറ്റ വിദ്യാർത്ഥി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

أحدث أقدم