വയറിളക്കം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു...



പാലക്കാട് വയറിളക്കം ബാധിച്ച് ഒരു വയസ്സുകാരൻ മരിച്ചു. അട്ടപ്പാടി വീട്ടിയൂർ ഊരിലെ രാജേഷ് – അജിത ദമ്പതികളുടെ മകനാണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.


അതേസമയം,പൂപ്പാറയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിൻ-മാരിയമ്മ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് അടിമാലി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ശ്വാസ തടസത്തിനൊപ്പം ഫിക്സ് ഉണ്ടായതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
أحدث أقدم