
സസ്‌പെന്‍ഷന്‍ വിവരം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മയില്‍. ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും നേതാക്കള്‍ വിളിച്ചിട്ടില്ലെന്നും ഇസ്മയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നോട്ടീസ് ലഭിച്ചശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘1955 മുതല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. മരിക്കുന്നതുവരെ പാര്‍ട്ടിയില്‍ തുടരും. മാധ്യമങ്ങളില്‍ കണ്ട വിവരമേ അറിയുള്ളു. ഇപ്പോള്‍ ഒന്നും പറയുന്നില്ല. നേതാക്കള്‍ ആരും വിളിച്ചിട്ടില്ല. പക്ഷേ ഒരുപാട് സഖാക്കള്‍ വിളിക്കുന്നുണ്ട്’, അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്മയിലിന്റെ സസ്‌പെന്‍ഷനില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.കെ ഇ ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സിപിഐ എക്‌സിക്യൂട്ടീവില്‍ ധാരണയായിരുന്നു. പി രാജുവിന്റെ മരണത്തില്‍ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയതിലാണ് നടപടി. ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്യാനാണ് എക്‌സിക്യൂട്ടീവ് യോഗത്തിന്റെ ശുപാര്‍ശ. സംസ്ഥാന കൗണ്‍സില്‍ ശുപാര്‍ശ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തില്‍ വരും.