സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ ഒരു കേസ് കൂടി…



സംഗീത നിഷയുടെ മറവിൽ തട്ടിപ്പ് നടത്തിയതിന് വഞ്ചനകുറ്റം ചുമത്തിയതിന് പിന്നാലെ സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ ഒരു കേസ് കൂടി. നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത് .പോലീസിനു മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശം നൽകി. സംഗീത പരിപാടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ നേരത്തെ വഞ്ചന കേസ് എടുത്തിരുന്നു .മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല . റഹ്മാൻ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായില്ല എന്ന് എറണാകുളം സൗത്ത് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ കൃത്യമായ രേഖകൾ ഹാജരാക്കിയില്ല എങ്കിൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.


أحدث أقدم