ബഹ്റൈനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; അഞ്ച് ദിവസം വരെ അവധി?, പ്രവാസികൾക്ക് ഈദ് ആഘോഷമാക്കാം



മനാമ: ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഈദിന്റെ ആദ്യ ദിവസം മുതൽ 3 ദിവസമാണ് പൊതു അവധി. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള 2 ദിവസവുമാണ് അവധി.

രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ച് പെരുന്നാൾ പ്രഖ്യാപിക്കും.
30നാണ് പെരുന്നാൾ എങ്കിൽ 30,
ഏപ്രിൽ 1, 2 തീയതികളിലായിരിക്കും അവധി.വാരാന്ത്യ അവധി കൂടി ചേർത്ത് 5 ദിവസം അവധി ആഘോഷിക്കാം

أحدث أقدم