
കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക അന്വേഷണസംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് പൊലീസ് കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അന്ന് തന്നെ ഇഡിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതിക്കും റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് കത്ത് അന്വേഷണ സംഘം നല്‍കിയിരുന്നു.