അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവം…ഭർത്താവിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി…




കോട്ടയം : ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. നോബിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നിലവിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് നോബിയെ മാത്രമാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. മരിക്കുന്നതിനു മുൻപ് നോബി ഷൈനിയെ വിളിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഷൈനിയുടെ മാതാപിതാക്കളും ഇത് തന്നെയാണ് ആവർത്തിക്കുന്നത്. ഷൈനിയുടെ മൊബൈൽ ഫോൺ കഴിഞ്ഞദിവസം വീട്ടിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
أحدث أقدم