എമ്പുരാൻ സിനിമക്കെതിരെ ബിജെപി ഒരു ക്യാമ്പയിനും തുടങ്ങിയിട്ടില്ല…പി സുധീർ….



തിരുവനന്തപുരം: എമ്പുരാൻ സിനിമക്കെതിരെ ബിജെപി ഒരു ക്യാമ്പയിനും തുടങ്ങിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. സിനിമ, സിനിമയുടെ വഴിക്ക് പോകും. സിനിമ ആസ്വാദകർ എന്ന നിലയിൽ പലരും അഭിപ്രായം പറയുമെന്നും പി സുധീർ മാധ്യമങ്ങളോട് പ്രതികരിച്ചു. പോസ്റ്റർ വിവാദം പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയാണ്. പിന്നിൽ പുറത്തുനിന്നുള്ള ആളുകളാണ്. അന്വേഷിച്ച് കണ്ടെത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീർ പറഞ്ഞു. ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് സുധീർ മാധ്യമങ്ങളോട് പ്രതികരിച്ചത്.


        

أحدث أقدم