മണ്ണാർക്കാട് തീപ്പൊള്ളലേറ്റ് സ്ത്രീ മരിച്ചു. റിട്ട. അധ്യാപികയായ കുണ്ടൂർക്കുന്ന് സ്വദേശി പാറുക്കുട്ടിയാണ് മരിച്ചത്. കുണ്ടൂർകുന്നിലെ വീട്ടിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ പൊള്ളലേറ്റ് കിടക്കുകയായിരുന്നു പാറുക്കുട്ടി. ഉടൻ തന്നെ പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിച്ചു. ഇവരെത്തിയപ്പോഴേക്കും പാറുക്കുട്ടി മരിച്ചിരുന്നു. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാവാം അപകടമെന്നാണ് പ്രാഥമിക നിഗമനം.
നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി; റിട്ട. അധ്യാപിക വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചു
Kesia Mariam
0
Tags
Top Stories