പള്ളിയിൽ നടന്ന ചടങ്ങിൽ മറ്റു രണ്ട് പുരുഷന്മാർക്കൊപ്പം പൂങ്കാവ് വടക്കൻ പറമ്പ് വീട്ടിൽ സുജാ അനിൽ (39) സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. കെഎൽസി ഇടവക സെക്രട്ടറിയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11-ാം വാർഡിലെ മുൻ ജനപ്രതിനിധിയുമാണ് സുജാ അനിൽ. പള്ളിക്കത്തയ്യിൽ എൻ ഡി സെബാസ്റ്റ്യൻ, പള്ളിപ്പറമ്പിൽ മനോജ് എന്നിവരാണ് മറ്റു കൈക്കാരന്മാർ.