വിദ്യാർഥിയുമായി ലൈംഗിക ബന്ധം: ‘ബ്യൂട്ടി അഡ്വൈസർ’ അധ്യാപിക അറസ്റ്റിൽ;


കലിഫോർണിയ കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്‌കൂളിലെ അധ്യാപിക ഡൾസ് ഫ്ലോറസ് (28) വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായി. 2023ൽ 17 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാണ് സ്‌പാനിഷ് ഭാഷാ അധ്യാപികയായ ഫ്ലോറസിനെ ചൊവ്വാഴ്‌ച അറസ്‌റ്റ് ചെയ്തത്.

സ്‌കൂൾ അധികൃതർക്ക് ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് റിവർബാങ്ക് പൊലീസിനെ വിവരം അറിയിച്ചത്. സ്‌കൂൾ ഡിസ്ട്രിക്റ്റ് അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ഫ്ലോറസിനെ അവധിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

2016 മുതൽ സ്കൂ‌കൂളിലെ സ്‌പാനിഷ് ഭാഷാ അധ്യാപികയാണ് ഫ്ലോറസ്. നേരത്തെ സൗന്ദര്യവർധക കമ്പനിയുടെ ബ്യൂട്ടി അഡ്വൈസറായി പ്രവർത്തിച്ചിട്ടുണ്ട്.

റിവർബാങ്ക് ഹൈസ്കൂളിലെ ജീവനക്കാരൻ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെട്ട് അറസ്റ്റ‌ിലാകുന്നത് ഇത് ആദ്യമായല്ല. 2023ൽ, അന്നത്തെ 23 വയസ്സുള്ള മുൻ ബാസ്‌കറ്റ്ബോൾ പരിശീലകൻ ലോഗൻ നബോഴ്‌സിനെ 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്‌റ്റിലായിരുന്നു.
أحدث أقدم