കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; കെ രാധാകൃഷ്ണൻ എംപിക്ക് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്



കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കെ രാധാകൃഷ്ണൻ എംപിക്ക് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിനായി ഏപ്രിൽ എട്ടിന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മുമ്പ് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും എംപി ഹാജരായിരുന്നില്ല. പാർലമെന്റ് ചേരുന്നതും പാർട്ടി കോൺ​ഗ്രസ് നടക്കുന്നതും പരി​ഗണിച്ച് ഇ ഡി സാവകാശം അനുവദിക്കുകയായിരുന്നു. കെ രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമർപ്പിക്കുക.

أحدث أقدم