
മലപ്പുറം താനൂരില്‍ നിന്ന് പെൺകുട്ടികള്‍ നാടുവിട്ട കേസിൽ കൂടുതൽ അന്വേഷണത്തിനായി താനൂർ പൊലീസ് മുംബൈയിലെത്തി. താനൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മുംബൈയിലെത്തിയത്. കുട്ടികൾ പോയ സ്ഥലങ്ങളിൽ, സ്ഥാപനങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തും. പെൺകുട്ടികൾ മുടി മുറിച്ച മുംബൈ സി എസ് ടിയിലെ സലൂണിലെത്തിയും പൊലീസ് മൊഴിയെടുക്കും.