പണം പിടികൂടിയ വാർത്ത പുറത്ത് വന്ന മാർച്ച് 21 മുതൽ യശ്വന്ത് വർമ്മ കോടതിയിൽ എത്തിയിട്ടില്ല. യശ്വന്ത് വർമ്മ സമീപകാലത്ത് പരിഗണിച്ച കേസ് വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കും. ഇതിനായി കേസുകളുടെ വിവരങ്ങൾ അന്വേഷണ സംഘ തേടി.യശ്വന്ത് വർമ്മയുടെയും, കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും 6 മാസത്തെ മൊബൈൽ വിവരങ്ങൾ വിശദമായി പരിശോധിക്കും. ഇതിനായി വിദഗ്ദരുടെ സഹായം തേടാനും അന്വേഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.