ഉമ തോമസ് എംഎൽ‌എയെ സന്ദർശിച്ച് നടി മഞ്ജു വാര്യർ



കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന്വിശ്രമത്തിൽ കഴിയുന്ന ഉമ തോമസ് എംഎൽ‌എയെ സന്ദർശിച്ച് നടി മഞ്ജു വാര്യർ. ഉമ തോമസിന്റെ വീട്ടിലെത്തിയാണ് മഞ്ജു വാര്യർ സുഖവിവരങ്ങൾ അന്വേഷിച്ചത്.

വീട്ടിലെത്തി ഉമ തോമസിനെ കെട്ടിപ്പിടിച്ച് വിവരങ്ങൾ അന്വേഷിക്കുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. തന്റെ ചികിത്സയെക്കുറിച്ചും മുഖത്ത് പരിക്കേറ്റിടത്ത് നടത്തിയ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചും ഉമ തോമസ് മഞ്ജു വാര്യരോട് വിശദീകരിക്കുന്നുണ്ട്.

أحدث أقدم