ആലാമ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപത്തെ മണ്ണെടുപ്പ് .. പാമ്പാടി C P I ( M ) ലോക്കൽ കമ്മറ്റിയുടെ നേതൃത്തത്തിൽ ടിപ്പറുകൾ തടഞ്ഞു




✒️ ജോവാൻ മധുമല 
പാമ്പാടി : ആലാമ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപത്തെ മണ്ണെടുപ്പ്  പാമ്പാടി C P I ( M ) ലോക്കൽ കമ്മറ്റി അംഗങ്ങൾ ടിപ്പറുകൾ തടഞ്ഞു ഇന്നലെ രാവിലെ 10.30 ഓട് കൂടി പാമ്പാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്തത്തിൽ 
കെ.എസ് .ഗീരിഷ്, LC സെക്രട്ടറി കെ.എസ്.പ്രദീഷ്, വി.പി. ബിജു, ഷിബു കുഴിയടിത്തറ, ഏരിയ കമ്മിറ്റി അംഗം വി.എം പ്രദീപ് തുടങ്ങി വിവിധ ബ്രാഞ്ചിൽ നിന്നും നിരവധി  പ്രവർത്തകരും  എത്തിയാണ്  മണ്ണെടുക്കുന്ന ടിപ്പറുകൾ തടഞ്ഞത് 

രൂക്ഷമായ കുടിവെള്ള പ്രശ്നം നിലനിൽക്കുന്ന സ്ഥലമാണ് ഇത് എന്ന് നാട്ടുകാർ പറഞ്ഞു 
താലൂക്ക് ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് വേണ്ടി പുറത്തു നിന്നും കഴിഞ്ഞ കുറെ മാസങ്ങളായി എല്ലാ ദിവസവും 10 ലോഡിന് മുകളിൽ കുടിവെള്ളം എത്തിച്ചാണ് ആശുപത്രി പ്രവർത്തിക്കുന്നത് എന്ന് പാമ്പാടിക്കാരൻ ന്യൂസിൻ്റെ അന്വേഷണത്തിൽ വ്യക്തമായി 

നാട്ടുകാർ സംഘടിച്ച് കഴിഞ്ഞ ദിവസം ജിയോളജി  വകുപ്പിന് പരാതിയും നൽകിയിരുന്നു 
ഇതിനെ തുടർന്നാണ് പാർട്ടി ഈ വിഷയം ഏറ്റെടുത്തിരിക്കുന്നത് 

നിലവിൽ താലൂക്ക് ആശുപത്രിയിലെ ഡയാലിസീസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കാത്തത് ജലലഭ്യതക്കുറവ് മൂലമാണെന്നും പരാതിയിൽ ഉണ്ട് 
ജനങ്ങളെ ദുരിതത്തിലാക്കുന്ന മണ്ണെടുപ്പിന് എതിരെ 
ജനകീയ സമരം  ആരംഭിക്കുന്ന കാര്യം പരിഗണയിൽ ഉണ്ടെന്നും അറിയുന്നു
أحدث أقدم