മറ്റക്കര പടിഞ്ഞാറെ പാലം അടിയന്തിരമായി പുനർ നിർമ്മിക്കണം.: UDF,,പ്രതിഷേധ യോഗം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

മറ്റക്കര. :മറ്റക്കര പടിഞ്ഞാറെ പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ചും ധർണ്ണയും  നടന്നു.
 മണൽ ആലുംമൂട് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് പാലത്തിങ്കലേക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ അണിനിരന്ന വൻ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ശ്രീ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മറ്റക്കര മേഖലയിലെ കർഷകരെ ബാധിക്കുന്ന തുടർച്ചയായ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിൽ പഞ്ചായത്ത് ഭരണസമിതിക്കും സർക്കാരിനും വീഴ്ച സംഭവിച്ചു എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. യഥാസമയങ്ങളിൽ പന്നകം തോട് ശുചീകരിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതിക്ക് ഉണ്ടായ വീഴ്ചയാണ് വെള്ളപ്പൊക്കത്തിന് കാരണം. അതുകൊണ്ട് അടിയന്തരമായി ബലക്ഷയമായ പടിഞ്ഞാറ് പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പ്രതിഷേധ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു എബ്രഹാം പറമ്പകത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മുണ്ടക്കൽ, യുഡിഎഫ് പുതുപ്പള്ളി നിയോജകമണ്ഡലം കൺവീനർ കുഞ്ഞു പുതുശ്ശേരി, യുഡിഎഫ് നേതാക്കളായ എം എസ് വിജയൻ, ഫിലിപ്പ് വെള്ളാപ്പള്ളി, അജേഷ് മാത്യു, ഷാജൻ കെ ജോസ്, രാമചന്ദ്ര ദാസ്, ബെന്നി പെരുമ്പിള്ളിക്കുന്ന്, രവീന്ദ്രൻ നായർ, ജോമി ജോബി, സിജി സണ്ണി, ജീന ജോയ്, ഷൻറി ബാബു, സീമ പ്രകാശ്,ബേബി ഐസക്, സുധീർ വി,ജോജി ആലക്കൽ, ടോമി സ്കറിയ, സാജു കുര്യാക്കോസ്, ബേബി കുളങ്ങര തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
أحدث أقدم