കൊല്ലത്ത് വൻ ലഹരി വേട്ട. വാഹന പരിശോധനയ്ക്കിടെ പൊലീസ് 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു കൊല്ലം വെസ്റ്റ് പൊലീസ് ലഹരി പിടികൂടിയത്. വാഹനത്തിൽ ലഹരി കടത്തുകയായിരുന്നു.
ഇതിനിടെ പരിശോധന ശ്രദ്ധയിൽപ്പെട്ടപ്പോൾ വാഹനം ഡിവൈഡറിൽ ഇടിച്ചു നിർത്തിയ ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.