നഴ്സിംഗ് പഠനത്തിനുള്ള അഡ്മിഷന്റെ പേരിൽ 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ



തിരുവനന്തപുരം : കല്ലമ്പലത്ത് നഴ്സിംഗ് പഠനത്തിനായി അഡ്മിഷൻ നൽകാമെന്ന വ്യാജേന 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശി ബീനയാണ് അറസ്റ്റിലായത്. കല്ലമ്പലം കരവാരം സ്വദേശിനിയിൽ നിന്നും 5,10,000 രൂപയും, വർക്കല ചെമ്മരുതി സ്വദേശിനിയിൽ നിന്നും 5,10,000 രൂപയുമായി ആകെ 10,20,000 രൂപയാണ് തട്ടിയെടുത്തത്. തിരുവനന്തപുരം കല്ലമ്പലം പോലീസിന് ലഭിച്ച രണ്ട് പരാതികളിൻ മേലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. സമാന രീതിയിൽ കൂടുതൽ തട്ടിപ്പുകൾ യുവതി നടത്തിയിട്ടുണ്ടോ എന്ന് കല്ലമ്പലം പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.

أحدث أقدم