കോട്ടയത്ത് കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ചു പൂട്ടും




കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ. ഇരുപത്തിയാറാം മൈലിലെ ഫാസ് എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. ഹോട്ടൽ താത്കാലികമായി അടച്ചു പൂട്ടുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
أحدث أقدم