കേന്ദ്ര സർക്കാരിന്റെ “മയക്കുമരുന്ന് രഹിത ഭാരതം” എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് റാക്കറ്റ് തകർക്കുന്നതിനുള്ള പരിശോധനകൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള എൻസിബിയും പോലീസ് സേനയും 2024 ൽ 16,914 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു