ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ആര്‍ച്ച് ബ്രിഡ്ജ് നമ്മുടെ രാജ്യത്ത്!! അവസാന ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 19-ന് ഉദ്ഘാടനം ചെയ്യും.



ഇന്ത്യന്‍അടിസ്ഥാനസൗകര്യവികസനത്തില്‍ ഒരു നാഴിക കല്ല് കൂടി.വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (യുഎസ്ബിആര്‍എല്‍) പദ്ധതിയുടെ അവസാന ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 19-ന് ഉദ്ഘാടനം ചെയ്യും. 272 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ കത്ര മുതല്‍ സങ്കല്‍ദാന്‍ വരെയുള്ള അവസാന ഭാഗമാണ് മോദി രാജ്യത്തിന് സമര്‍പ്പിക്കുന്നത്. 

 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് ബ്രിഡ്ജ് ആയ ചെനാബ് റെയില്‍വേ പാലം കത്ര-സങ്കല്‍ദാന്‍ പാതയുടെ ഭാഗമാകും. ന്യൂഡല്‍ഹിയെ കത്ര വഴി നേരിട്ട് കശ്മീരുമായി ബന്ധിപ്പിക്കുന്നതാണ് കത്ര-സങ്കല്‍ദാന്‍ പാത. നദീതടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എന്‍ജിനീയറിങ് വിസ്മയമാണ് ചെനാബ് റെയില്‍വേ പാലം. ഇത് കശ്മീര്‍ താഴ്‌വരയെ റെയില്‍ വഴി ഇന്ത്യയുടെ മറ്റ് ഭൂപ്രദേശങ്ങളുമായി ഔദ്യോഗികമായി ബന്ധിപ്പിക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. ഐക്യത്തിന്റെയും പുരോഗതിയുടെയും ദേശീയോദ്ഗ്രഥനത്തിന്റെയും പ്രതീകമായ ഈ അത്ഭുത നിമിഷത്തിന് സാക്ഷ്യംവഹിക്കാന്‍ നാട്ടുകാരും വിശിഷ്ട വ്യക്തികളും റെയില്‍വേ ഉദ്യോഗസ്ഥരും ഒത്തുചേരും. 


 ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്കിന്റെ ഭാഗമായ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ അപകടം നിറഞ്ഞ ഭൂപ്രകൃതിയും ഭൂകമ്പ സാധ്യതയും കാരണം നിരവധി വെല്ലുവിളികള്‍ നേരിട്ടു. പദ്ധതി മേഖല അപകടം നിറഞ്ഞ പര്‍വ്വത പ്രദേശങ്ങളായതിനാല്‍ എന്‍ജിനീയറിങ് രംഗത്തും ലോജിസ്റ്റിക്കല്‍പരമായും ധാരാളം വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനും ശ്രദ്ധയോടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ഇന്ത്യയുടെ സാങ്കേതിവൈദഗ്ധ്യത്തിന്റെ അടയാളമായി നിലകൊള്ളുകയാണ് ഈ പാലം. 
أحدث أقدم