തിരുവനന്തപുരം: ചരിത്രത്തിലാധ്യമായി 71,000 കടന്ന് സംസ്ഥാനത്തെ സ്വർണവില. വ്യാഴാഴ്ച (17/04/2025) പവന് ഒറ്റയടിക്ക് 840 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 71,360 എന്ന സര്‍വകാല റെക്കോഡ് നിരക്കിലെത്തി. ഗ്രാമിന് 105 രൂപയാണ് കൂടിയത്. 8920 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
ബുധനാഴ്ചയും സ്വർണവില ഉയർന്നിരുന്നു. ഇതോടെ 2 ദിവസം കൊണ്ട് 1600 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില വർദ്ധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വർണവിലയും കൂടുന്നത്. നിലവിലെ താരിഫ് തർക്കങ്ങളുടേയും അന്താരാഷ്ട്ര സംഘർഷങ്ങളുടേയും സാഹചര്യത്തിൽ അടുത്തൊന്നും സ്വർണവില കുറയാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല.
അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയായി.
കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:
ഏപ്രിൽ 10 - 68,480 രൂപ (+)
ഏപ്രിൽ 11 - 69960 രൂപ (+)
ഏപ്രിൽ 12 - 70,160 രൂപ (+)
ഏപ്രിൽ 13 - മാറ്റമില്ല
ഏപ്രിൽ 14 - 70,040 രൂപ (-)
ഏപ്രിൽ 15 - 69,760 രൂപ (-)
ഏപ്രിൽ 16 - 70,520 രൂപ (+)
ഏപ്രിൽ 17 - 71,360 രൂപ (+)