നക്ഷത്രഫലം 2025 ഏപ്രിൽ 27 മുതൽ മെയ് 03 വരെ


    ✒️സജീവ് ശാസ്‌താരം

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് 
ഫോൺ   96563 77700



🟪അശ്വതി:  മനസ്സിൽ നില നിന്നിരുന്ന ആഗ്രഹങ്ങൾ സഫലമാകും , തൊഴിൽ പരമായി നേട്ടങ്ങൾ , സുഹൃദ് സഹായം ലഭിക്കും, സൽക്കാരങ്ങളിൽ സംബന്ധിക്കും ,  ദീർഘദൂര യാത്രകൾ വേണ്ടിവരും, കലാപ്രവർത്തനങ്ങൾക്ക്  അംഗീകാരം, ഭക്ഷണത്തിൽ നിന്ന് അലർജി പിടിപെടാൻ സാദ്ധ്യത. 

🟦ഭരണി : കുടുംബ സമേതം യാത്രകൾ നടത്തും , പൊതു പ്രവർത്തങ്ങളിൽ ഏർപ്പെടും , അടുത്ത സുഹൃത്തുക്കളിൽ നിന്ന്  സഹായം  , മാനസിക വിഷമം അധികരിച്ചു  നിന്നത്  കുറയും,  ബന്ധുക്കളിൽ നിന്നുള്ള സഹായം, കടങ്ങൾ വീട്ടുവാൻ അവസരം, ദാമ്പത്യ കലഹത്തിന് ശമനം. 

🟩കാർത്തിക : പിതാവിനോ പിതൃ തുല്യരായവർക്കോ രോഗാരിഷ്ടത ,  ഒന്നിലധികം കടമകൾ ഒന്നിച്ചു നേരിടേണ്ടിവരും , ധനപരമായ വിഷമതകൾ അനുഭവിക്കും  , സഞ്ചാരക്ലേശം വർദ്ധിക്കും , കടബാദ്ധ്യത ഉണ്ടാകുവാൻ  സാദ്ധ്യത ,  മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , വാഹനത്തിന്  അറ്റകുറ്റപ്പണികൾ. 

🟥രോഹിണി :ദീർഘകാല ഫലം പ്രതീക്ഷിക്കുന്ന  കാര്യങ്ങൾ തുടങ്ങിവെയ്ക്കരുത് , മാനസിക സംഘർഷം അധികരിക്കും ,  കാര്യങ്ങൾക്ക്  തടസ്സം ,  സന്താനങ്ങൾക്ക് രോഗാരിഷ്ടത ,  ഭാഗ്യപരീക്ഷണങ്ങളിൽ ഏർപ്പെടരുത് , കർമ്മ രംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം. 
🟧മകയിരം : പുണ്യസ്ഥല സന്ദർശനം നടത്തും , പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ  വിഷമിക്കേണ്ടിവരും ,  ബന്ധുക്കളെ സന്ദർശിക്കും , ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും, കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, മാതാവിന് അരിഷ്ടത, അതുമൂലം മാനസിക വിഷമം. 

🟪തിരുവാതിര : വാരം മദ്ധ്യം പിന്നിടുന്നതുവരെ അനുകൂലമല്ല, എല്ലാ കാര്യത്തിലും നിരാശ അനുഭവപ്പെടും,  തുടർന്നുള്ള ദിനങ്ങളിൽ അധികരിച്ചു നിന്ന മാനസിക സംഘർഷം ശമിക്കും  ,  വിശ്രമം കുറവായിരിക്കും , ബിസിനസ്സിൽ ധന ലാഭം, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, യാത്രകളിൽ മുടക്കം, അലസത വർദ്ധിക്കും . 

🟦പുണർതം : പ്രതിസന്ധികളെ തരണം ചെയ്യും ,  സുഹൃത്തുക്കളുടെ അകൽച്ച മനോവിഷമം ഉണ്ടാക്കും ,  അന്യരുടെ വാക്കിനാൽ മനോവിഷമം നേരിടും, സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും ,  തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ നിന്ന് മോചനം , പൂർവിക സ്വത്തിന്റെ ലാഭം.  

🟩പൂയം:  ആരോഗ്യപരമായി അനുകൂല സമയമാണ് , ജീവിതപങ്കാളിക്കും   ഉണ്ടായിരുന്ന ആരോഗ്യ വിഷമതകൾ ശമിക്കും ,  സന്താനങ്ങളുടെ ഉന്നമനത്തിനായി പരിശ്രമിക്കും , അനാവശ്യ വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുക,  തൊഴിൽ രംഗം പുഷ്ടിപ്പെടും, പ്രമുഖ വ്യക്തികളെ പരിചയപ്പെടും. , സുഹൃദ് സഹായം വർദ്ധിക്കും.
🟥ആയില്യം:  മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കുന്നതിൽ കാലതാമസം , കാലാവസ്ഥാ ജന്യ രോഗങ്ങൾ പിടിപെടുവാൻ സാദ്ധ്യത  നിലനിൽക്കുന്നു , വാഹനത്തിന് അറ്റകുറ്റപ്പണികൾ, വേണ്ടിവരും ,യാത്രാവേളകളിൽ ധനനഷ്ടം, ഭവനത്തിൽ ശാന്തത കുറയും.  മനസ്സിനെ അനാവശ്യ ചിന്തകൾ  അലട്ടും.

🟧മകം  : തൊഴിൽ രംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടാകും , സർക്കാർ ജീവനക്കാർക്ക് അനുകൂലസ്ഥലത്തേയ്ക്ക് മാറ്റം ലാഭിക്കാം ,  സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്ധിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. സമ്മാനങ്ങള് ലഭിക്കുവാന് ഇടയുള്ളവാരമാണ്. 

🟪പൂരം  :കുടുംബാതരീക്ഷംസുഖകരമായിരിക്കുകയില്ലഅപ്രതീക്ഷിതചെലവുകള്വര്ധിക്കും.ധനകാര്യസ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്ക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. കര്ണരോഗബാധ യുണ്ടാവും , വിദ്യാർഥികൾക്ക്  മനഃ  സംഘർഷം വർധിക്കും , ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.
🟦ഉത്രം :  വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല ഫലം , ആരോഗ്യ വിഷമതകൾ ശമിക്കും, വാസസ്ഥാന മാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും.   പൊതുവെ  നിലനിന്നിരുന്ന തടസങ്ങള് മാറും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും..  ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഴിയും. 

🟩അത്തം: കട ബാദ്ധ്യതകൾ  കുറയ്ക്കുവാൻ സാധിക്കും , പുണ്യ സ്ഥല സന്ദർശനം നടത്തും , യാത്രകള് വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്ഥികള്ക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും. 

🟥ചിത്തിര :ആരോഗ്യപരമായി അധിക ശ്രദ്ധ പുലർത്തുക , തലവേദന, കണ്ണിന്  അരിഷ്ടത എന്നിവ പിടിപെടാം ,  അടുത്ത ബന്ധുക്കളിൽ നിന്നുള്ള  നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്കാര്യങ്ങള്ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില് താത്പര്യം വര്ധിക്കും. 
🟧ചോതി:  വാഹനം വാങ്ങുവാൻ  യോഗം, പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. മാനസിക പിരിമുറുക്കം വര്ധിക്കും.  മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം. ഭവനത്തിൽ  അറ്റകുറ്റപ്പണികള് വേണ്ടിവരും, സുഹൃത്തുക്കളുമായി അനാവശ്യ കലഹങ്ങൾക്ക് സാധ്യത. 

🟪വിശാഖം :   പൊതു പ്രവർത്തനങ്ങളിൽ   വിജയം, പ്രശസ്തി എന്നിവ കൈവരിക്കും , മാനസിക സംഘർഷത്തിൽ അയവുണ്ടാകും , .   തൊഴില്പരമായി ഉയര്ന്ന വിജയം കൈവരിക്കും. വിദേശത്തുനിന്നു നാട്ടില് തിരിച്ചെത്തും. . വരവിനൊപ്പം ചെലവുമധികരിക്കും. . വാക്കുതര്ക്കങ്ങളിലേർപ്പെടാതെ ശ്രദ്ധിക്കുക, നേത്രരോഗ സാധ്യത. 

🟦അനിഴം: ദാമ്പത്യ പരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും , അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. വാഹനയാത്രകള്ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാദ്ധ്യത .  മാതാവോ  തത്തുല്യരായവരോ  അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. വിലപിടിപ്പുള്ള വസ്തുക്കള് മോഷണം പോകു വാനിടയുള്ളതിനാൽ  ശ്രദ്ധിക്കുക , ബന്ധുക്കള് വഴി  നേട്ടം.

🟩തൃക്കേട്ട : ഒന്നിലധികം തവണ ദീർഘ ദൂര യാത്രകൾ വേണ്ടിവരും , ഭക്ഷണസുഖം കുറയും , ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. ഉത്തരവാദിത്തം വര്ധിക്കും. ഊഹക്കച്ചവടത്തില് നേട്ടങ്ങൾ . ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. . അവിചാരിതമായ ധനലാഭമുണ്ടാകും.
🟥മൂലം : പണമിടപാടുകളിൽ ശ്രദ്ധിക്കുക , ഭൂമി വാഹന ഇടപാടുകളിൽ ധന നഷ്ടത്തിന് സാദ്ധ്യത,  കൈമോശം വന്ന വസ്തുക്കൾ തിരികെ ലഭിക്കും ,  ആരോഗ്യവിഷമതകൾ നേരിടുകയും  , ഔഷധസേവ  വേണ്ടിവരികയും ചെയ്യും,   സഞ്ചാരക്ലേശം അനുഭവിക്കും,ആരോഗ്യ  പരമായും  വാരം  അനുകൂലമല്ല  , സുഹൃത്തുക്കൾ വഴിയായും പ്രശ്നങ്ങൾ ഉണ്ടാവാം,  സ്ഥലം മാറ്റം  ലഭിക്കുവാന് ഇടയുണ്ട്  

🟧പൂരാടം  : ശുഭ വാർത്തകൾ കേൾക്കും, സന്താനങ്ങളില്ലാതെ വിഷമിച്ചിരുന്നവർക്ക് അനുകൂല ഫലങ്ങൾ ഉണ്ടാകും ,  വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ   ,  യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും, സുഹൃത്തുക്കൾക്കായി പണച്ചെലവ് .   ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും.

🟪ഉത്രാടം : പൊതുവിൽ   അനുകൂല വാരമല്ല ,തൊഴിൽപരമായ അലച്ചിൽ വർദ്ധിക്കും  , ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങൾക്കായി  പണച്ചെലവ് നേരിടും,  സ്വകാര്യ  സ്ഥാപനങ്ങളിലെ  ജോലി കളിൽ  പ്രശ്നങ്ങൾ. കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , വാഹനത്തിന്  അറ്റകുറ്റപ്പണികൾ
🟦തിരുവോണം : നില നിന്നിരുന്ന തടസ്സങ്ങൾ മാറും  , സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ  , പ്രവർത്തന മാന്ദ്യം വിട്ടുമാറും , എല്ലാ കാര്യത്തിലും അധിക ശ്രദ്ധ പുലർത്തുക.ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും, സന്താന ഗുണമനുഭവിക്കും, ആരോഗ്യപരമായി വിഷമതകൾ, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽ രംഗം പുഷ്ടിപ്പെടും.
 
🟩അവിട്ടം  : ആരോഗ്യപരമായി നില നിന്നിരുന്ന  വിഷമതകൾ ശമിക്കും , യാതകളിലൂടെ നേട്ടം പണമിടപാടുകൾ ശ്രദ്ധയോടെ ചെയ്യുക, ദാമ്പത്യ കലഹം ശമിക്കും , ഉദര രോഗ സാദ്ധ്യത , സ്വകാര്യ സ്ഥാപനത്തിൽ  തൊഴിൽ ലഭിക്കും , സാമ്പത്തികമായി വാരം  അനുകൂലമല്ല  .പണം കടം വാങ്ങേണ്ടി വരും, വിവാഹ ആലോചനകൾ നീണ്ടുപോകും.

🟥ചതയം : കുടുംബ പരമായ പ്രശ്നങ്ങളിൽ ഇടപ്പടും   . വിവാഹ കാര്യത്തിൽ തീരുമാനം , തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ, പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില് നിന്നു ചെറിയ നേട്ടം പ്രതീക്ഷിക്കാം. കർമ്മ രംഗത്ത് അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അധിക യാത്രകൾ. 

🟧പൂരുരുട്ടാതി : ബന്ധു ജനങ്ങൾക്ക്  രോഗബാധാ സാദ്ധ്യത , തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ, പ്രധാന തൊഴിലില് നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. അപരിചിതരിൽ നിന്നുള്ള ചതി നേരിടുവാൻ സാദ്ധ്യത. അലർജി ജന്യ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും  പണമിടപാടുകളിൽ നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കുക. 
 
🟪ഉത്രട്ടാതി : ദാമ്പത്യ ജീവിത സൗഖ്യം  , സർക്കാർ ആനുകൂല്യം ലഭിക്കും , സ്വകാര്യ സ്ഥാപനത്തിൽ  തൊഴിൽ സാദ്ധ്യത , മംഗള കർമ്മങ്ങളിൽ സംബന്ധിക്കും.സ്വന്തംബിസിനസ്സിൽനിന്ന്ധനലാഭം,പൊതുപ്രവർത്തനത്തിൽ വിജയം, സുഹൃദ്സഹായം ലഭിക്കും. വാഹനം മാറ്റി വാങ്ങുവാന് സാധിക്കും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും ,   ശാരീരിക വിഷമതകൾ ശമിക്കും. 

🟦രേവതി:  സന്താനങ്ങൾക്ക്  രോഗ ബാധാ സാദ്ധ്യത ,  കുടുബപ്രശ്നങ്ങളിൽ ശമനം  ,   തൊഴിൽ മേഖല ശാന്തമാകും,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.രോഗദുരിതം മൂലം ജോലികളില് നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും. അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക ,  വ്യവഹാരങ്ങളിൽ വിജയം
أحدث أقدم