എട്ടാം ക്ലാസ് പരീക്ഷാ ഫലം ഞായറാഴ്ച പ്രഖ്യാപിക്കും; മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് 25 ന് പുനഃപരീക്ഷ

തിരുവനന്തപുരം: കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം ഞായറാഴ്ച പ്രഖ്യാപിക്കും. ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് ലഭിക്കാത്തവർ വീണ്ടും പരീക്ഷയെഴുതേണ്ടി വരും.

മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് ഈ മാസം 8 മുതൽ 24 വരെ പ്രത്യേക ക്ലാസ് നൽകും. അതിനു ശേഷം 25 ന് പുനഃപരീക്ഷ നടത്തും. ഇവരുടെ ഫലം 30-ാം തീയതി പ്രഖ്യാപിക്കും.

ഈ പരീക്ഷയിൽ തോറ്റാലും 9-ാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും. എന്നാൽ 9-ാം ക്ലാസിൽ പഠന നിലവാരം ഉയർത്താനാവശ്യമായ പ്രത്യേക ക്ലാസുകളുണ്ടാവും. മാത്രമല്ല അടുത്ത അധ്യായന വർഷം മുതൽ 9-ാം ക്ലാസിലും മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
أحدث أقدم