നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിന് ശേഷം ബസിലിടിച്ച് അപകടം; 2 പേരുടെ നില ​ഗുരുതരം



തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിനെ ശേഷമാണ് ബസിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് കാർ യാത്രക്കാർക്കും ഒരു സ്കൂട്ടർ യാത്രികനും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാർ യാത്രക്കാരുടെ നില ഗുരുതരമാണ്. പൂജപ്പുരയിൽ നിന്ന് ജഗതിയിലേക്ക് പോകുകയാണ് കാർ ആണ് അപകടത്തിൽപ്പെട്ടത്.

أحدث أقدم