കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ച സംഭവം; 3 പേർക്കെതിരേ കേസ്




കൊല്ലം: കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനിൽകുമാറിന്‍റെ പരാതിയിലാണ് കടക്കൽ പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ 2 പേരും കേസിലെ പ്രതികളാണ്.

സംഭവത്തിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നറിയിക്കണമെന്ന് ഹൈക്കോടതി കേസ് പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു കാര‍്യം ക്ഷേത്രോത്സവത്തിനിടെ സംഭവിക്കാൻ പാടില്ലാത്തതാണെന്നും നിസാരമായി കാണാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സ്റ്റേജിനു മുന്നിൽ കുപ്പി ഉയർത്തിപ്പിടിച്ച് നൃത്തം ചെയ്ത യുവാക്കളെ വിശ്വാസികളെന്നു വിളിക്കാൻ കഴിയുമോയെന്ന് ചോദിച്ച കോടതി, ഗാനമേളയ്ക്കു വേണ്ടി എത്ര തുക ചെലവഴിച്ചുവെന്നും, എങ്ങനെയാണ് പണം പിരിച്ചതെന്നും അടക്കമുള്ള കാര‍്യങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു.
أحدث أقدم